ഫിലാഡൽഫിയ: മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിൽ പ്രമുഖ സ്ഥാനത്ത് നിൽക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോ 2026 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
ശനിയാഴ്ച (ഏപ്രിൽ 18) അഞ്ചിന് ജോർജ് വാഷിംഗ്ടൺ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടി ഹണി റോസും കൂട്ടരും അവതരിപ്പിക്കുന്ന വിസ്മയകരമായ ഈ കലാവിരുന്നിൽ പങ്കുചേരാൻ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
നൃത്തം, ഗാനമേള, മാജിക്, കോമഡി എന്നിവ ഉൾപ്പെടെ വിവിധ കലാപരിപാടികളാൽ സമ്പുഷ്ടമായ ഈ കലാവിരുന്ന് പ്രേക്ഷകർക്ക് ഒരു മനോഹരമായ അനുഭവമാകുമെന്ന് മാപ്പിന്റെ പ്രസിഡന്റ് കൊച്ചുമോൻ വയലത്ത് അറിയിച്ചു.